ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
പഴയ മലബാര്‍ ജില്ലയിലെ പാലക്കാട് താലൂക്കിനെ കരം പിരിക്കാനുള്ള സൌകര്യത്തിനായി വടമലപ്പുറം, തെന്മലപ്പുറം, നടുവട്ടം എന്നി മൂന്നു പ്രദേശങ്ങളായി തിരിച്ചിരുന്നു. 1765-66 കാലഘട്ടത്തില്‍ വടമലപ്പുറം പ്രദേശത്തെ 23 അംശങ്ങളായി വിഭജിച്ചു എന്നും, അതില്‍ എലപ്പുള്ളി, പള്ളത്തേരി എന്നീ രണ്ട് അംശങ്ങള്‍ ഉള്‍പ്പെടുന്നുവെന്നും വില്യംലോഹന്റെ മലബാര്‍ ഡിസ്ട്രിക്ട് മാന്വലില്‍ രേഖപ്പെടുത്തിക്കാണുന്നു. 1939-ല്‍ കലിംഗ ചെട്ടിയാര്‍ എന്ന മഹാമനസ്ക്കന്റെ ശ്രമഫലമായി പഞ്ചായത്തില്‍ വൈദ്യുതി എത്തി. 1898-ല്‍ എലപ്പുള്ളി മാണിക്കത്ത് കുട്ടികൃഷ്ണമേനോന് ആദ്യത്തെ പ്രൈമറി സ്കൂള്‍ തുടങ്ങി. 1921-ല്‍ ഡിസ്ട്രിക്ട് ബോര്‍ഡ് ഏറ്റെടുക്കുകയും പിന്നീട് അത് ഹൈസ്കൂളായി ഉയര്‍ത്തുകയും ചെയ്തു. 1898-ല്‍ തപാലാഫീസ് സ്ഥാപിതമായി. 1929-ല്‍ ആശുപത്രി (ലോക്കല്‍ ഫണ്ട് റൂറല്‍ ഡിസ്പെന്‍സറി) പാറയില്‍ സ്ഥാപിതമായി. ഇന്നുള്ള ആശുപത്രി കെട്ടിടത്തില്‍ ആശുപത്രി ആരംഭിച്ചത് 1957-ലാണ്....
കൂടുതൽ വായിക്കുക